Type Here to Get Search Results !

Bottom Ad

മംഗളൂരു സെന്‍ട്രലില്‍ പുതിയ പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ നടപടി


മംഗളൂരു (www.evisionnews.in): മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനി അറിയിച്ചു. റെയില്‍വേ യൂസേഴ്‌സ് കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 6.66 കോടി രൂപ ചെലവില്‍ പുതിയ പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള ശുപാര്‍ശയാണു റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിച്ചിരിക്കുന്നത്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അഞ്ചു പുതിയ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ അനുമതിയായിട്ടുണ്ട്.

ഉടന്‍ തന്നെ ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. മംഗളൂരു ജംക്ഷനില്‍ പ്രമുഖ ബാങ്കുകളുടെ എടിഎം സ്ഥാപിക്കും. മംഗളൂരു സെന്‍ട്രലില്‍ ട്രെയിനുകളുടെ കോച്ച് സ്ഥാനം അറിയിക്കുന്നതിനായി ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കും. പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കാതെ മംഗളൂരു സെന്‍ട്രലില്‍ നിന്നു പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയില്ല. എന്നാല്‍, റെയില്‍വേ ബോര്‍ഡ് അംഗീകരിക്കുന്ന മുറയ്ക്ക് മംഗളൂരു ജംക്ഷനില്‍ നിന്നു പുതിയ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad