Type Here to Get Search Results !

Bottom Ad

'രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കില്ല'; ഇരുസഭകളിലും ഭരണപക്ഷ ബഹളം; ലോക്‌സഭ നിര്‍ത്തിവെച്ചു


ന്യൂഡല്‍ഹി (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണം ഇന്ന് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. അഴിമതി ആരോപണത്തില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സഭാ നടപടികള്‍ ഭരണപക്ഷം തടസപെടുത്തി. രാഹുല്‍ സംസാരിക്കും മുമ്പേ ഭരണപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. രാജ്യസഭയിലും ഭരണപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ നിര്‍ത്തിവെച്ചു.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. അഴിമതികളുടെ വിവരങ്ങള്‍ ലോക്‌സഭയില്‍ വെക്കാന്‍ തയ്യാറാണെന്ന രാഹുല്‍ പറഞ്ഞത് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റിലെ ഭരണപക്ഷ ബഹളം.

കേന്ദ്രത്തിന്റെ നോട്ടുനിരോധന തീരുമാനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്താനും പ്രതിപക്ഷം സമയം ചോദിച്ചിട്ടുണ്ട്. ജനത്തിന്റെ നോട്ടുദുരിതം രാഷ്ട്രപതിയെ ധരിപ്പിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം.

വെള്ളിയാഴ്ച്ചയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്. സമ്മേളനം ആരംഭിച്ചത് മുതല്‍ നോട്ടുനിരോധനത്തെ ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളമാണ്.

keywords:new-delhi-parliament-adjourned-till-noon

Post a Comment

0 Comments

Top Post Ad

Below Post Ad