Type Here to Get Search Results !

Bottom Ad

പോലീസിനെതിരെ കോടിയേരി: പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം

തിരുവനന്തപുരം (www.evisionnews.in): പിണറായി സര്‍ക്കാരിന്റെ പോലീസ് യുഎപിഎ ചുമത്തുന്നതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ല. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫിസര്‍മാരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഭീകരപ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് യുഎപിഎ ചുമത്തേണ്ടത്.യുഎപിഎ ചുമത്തിയ കേസുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പുനരന്വേഷണം നടത്തും. എഴുത്തുകാരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് യുഎപിഎ അറസ്റ്റുകളാണ് ആറുമാസം പിന്നിടുന്ന ഇടതുഭരണത്തിലുണ്ടായത്. ഇതിനെതിരെ ഭരണപക്ഷമായ സിപിഐ അടക്കമുളള പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad