Type Here to Get Search Results !

Bottom Ad

60കാരിയുടെ ദുരൂഹ മരണം: പൊലീസ് അന്വേഷണം തുടങ്ങി


മഞ്ചേശ്വരം (www.evisionnews.in): ചിഗുര്‍പാദ തൊട്ടത്തോടിയിലെ 60 കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുമ്പള സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി. ദേഹമാസകലം പരിക്കുകളുമായി ഏതാനും ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ ചൊവ്വാഴ്ച രാവിലെയാണ് വീട്ടില്‍ മരിച്ചത്. ബന്ധു നിര്‍ബന്ധപൂര്‍വ്വം ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടു പോവുകയായിരുന്നുവത്രെ. പിറ്റേന്ന് തന്നെ മരിച്ചു. 

മരണത്തില്‍ ദുരൂഹതയുള്ളതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഉപ്പളയിലെ സാമൂഹ്യ പ്രവര്‍ത്തകനായ കെ.എഫ് ഇക്ബാല്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുമ്പള സി.ഐ. അന്വേഷണം തുടങ്ങിയത്. ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സ്ത്രീയെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. മയ്യത്ത് കുളിപ്പിച്ചവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

keywords:kasaragod-manjeshwaram-oldage-womens-death-case





Post a Comment

0 Comments

Top Post Ad

Below Post Ad