Type Here to Get Search Results !

Bottom Ad

ഭോപ്പാലില്‍ കണ്ടത് ആര്‍.എസ്.എസിന്റെ അസഹിഷ്ണുത: കേരളത്തില്‍ ആരു വിചാരിച്ചാലും നടക്കില്ല: മുഖ്യമന്ത്രി


കൊച്ചി (www.evisionnews.in): ഭോപ്പാലില്‍ കഴിഞ്ഞ ദിവസം തന്നെ തടഞ്ഞ മധ്യപ്രദേശ് പോലീസിന്റെ നടപടി ആര്‍എസ്എസ് സംസ്‌കാരവും അവര്‍ തുടരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭോപ്പാല്‍ സംഭവത്തെകുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ല. മധ്യപ്രദേശ് സര്‍ക്കാര്‍ ആര്‍എസ്എസിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. തന്നോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം പ്രതിഷേധം സംഘടിപ്പിച്ചത് ആര്‍എസ്എസാണ്. സംഘര്‍ഷ സമയത്താണ് കണ്ണൂരിലെ തലശേരിയില്‍ ബിജെപി കേന്ദ്രമന്ത്രിയായ രാജ്നാഥ് സിങ്ങ് വന്നത്.

നിങ്ങള്‍ എല്ലാം പറയുംപോലെയുളള പാര്‍ട്ടി ഗ്രാമത്തിലേക്കായിരുന്നു അദ്ദേഹം പോയത്. ഒരു പ്രശ്നവും ഉണ്ടായില്ല. നേരത്തെ ബിജെപിയുടെ അഖിലേന്ത്യാ യോഗം കോഴിക്കോട് നടന്നു. അവിടെ പ്രധാനമന്ത്രിയടക്കം എല്ലാ നേതാക്കളും പങ്കെടുത്തു. കേരള പോലീസ് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. എന്നാല്‍ ഭോപ്പാലില്‍ ഒരു കാരണവും ഇല്ലാതെ പ്രതിഷേധം സംഘടിപ്പിക്കുക. സംഘടിപ്പിച്ചത് ആര്‍എസ്എസ് ആയതുകൊണ്ട് ഒരു നടപടിയും പോലീസ് സ്വീകരിക്കാതിരിക്കുക.

അതാണ് തീര്‍ച്ചയായും പരിശോധിക്കേണ്ട കാര്യമെന്നും ഇത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും പിണറായി പറഞ്ഞു. മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും സംസ്‌കാരങ്ങള്‍ തമ്മിലുളള വ്യത്യാസം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




അതിനിടെ പിണറായിയെ ഭോപ്പാലില്‍ പോലീസ് തടഞ്ഞ നടപടി അത്യന്തം അപലപനീയമാണെന്ന് കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad