Type Here to Get Search Results !

Bottom Ad

ത്രിദിന മെഗാ ഡേ നൈറ്റ് ക്രിക്കറ്റ് ഈവന്റിന് തളങ്കര ഒരുങ്ങി ; അസ്ഹറുദ്ദീന് പിന്നാലെ യൂസഫ് പഠാനും കാസര്കോട്ടെത്തുന്നു

കാസർകോട് (www.evisionnews.in) തളങ്കര പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (പിസിസി തളങ്കര) ആഭിമുഖ്യത്തില്‍ നടക്കുന്ന  ത്രിദിന മെഗാ ഡേ നൈറ്റ് ക്രിക്കറ്റ് ഈവന്റ്  ഒരുക്കങ്ങൾ  പൂർത്തിയായതായി  ഭാരവാഹികൾ   വാർത്ത  സമ്മേളനത്തിൽ അറിയിച്ചു  ഡിസംബര്‍ 26, 27, 28 തിയതികളില്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ക്രിക്കറ്  മാമാങ്കം നടക്കുന്നത്  . കാസര്‍കോടിന് ആദ്യമായി ഡേനൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പരിചയപ്പെടുത്തിയ പിസിസി തളങ്കരയുടെ രണ്ടാമത് മെഗാ ക്രിക്കറ്റ് ഈവന്റാണിത്. കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള 16 ടീമുകള്‍ മൂന്ന് രാപ്പകലുകളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരക്കും. സംസ്ഥാന തലത്തില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിച്ചവര്‍, രഞ്ജി താരങ്ങള്‍ അടക്കമുള്ളവര്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍  പറഞ്ഞു.

ടൂര്‍ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം 27ന് വൈകിട്ട് ആറ് മണിക്ക് ഇന്ത്യന്‍ താരം യൂസഫ് പഠാന്‍ നിര്‍വഹിക്കും. പി സി സി ക്ക്  വേണ്ടി  എസ്  ബി  കെ  സുൽത്താനാണ്  പഠാനെ കാസർഗോട്ട് കൊണ്ട്  വരുന്നത്.
യഫാ  തയലങ്ങാടിയുടെ  പ്രമോഷൻ വേണ്ടി മുൻ  ഇന്ത്യൻ  ക്രിക്കറ്റ് ക്യാപ്റ്റൻ അസ്ഹറുദ്ദീനെ  കാസര്ഗോട്ടെത്തിച്ചതും  എസ്   ബി  കെ  യാണ് 

ഉദ്ഘാടന ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഖാദര്‍ തെരുവത്ത്, അഷ്‌റഫ് അച്ചു നായന്മാര്‍മൂല, ഫൈസല്‍ മുഹ്‌സിന്‍, അബ്ദുല്‍ കരിം കോളിയാട്, ബി കെ സമീര്‍, ഷുഹൈല്‍ ഖാസിലേന്‍, ഉസ്മാന്‍ ഹാജി, സലിം ബര്‍ക്ക തുടങ്ങിയവര്‍വര്‍ സംബന്ധിക്കും.

നാല് ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ മത്സരം ആരംഭിക്കും. ജേതാക്കള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രൈസ് മണിയും വെല്‍ഫിറ്റ് ട്രോഫിയും സമ്മാനിക്കും. മാന്‍ ഓഫ് ദി സീരിസിന് മോട്ടോര്‍ സൈക്കിള്‍ സമ്മാനമായി നല്‍കും.

ടൂര്‍ണമെന്റ് ദിവസങ്ങളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, മുന്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ശ്രീകാന്ത്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, മുന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുര്‍ റഹ് മാന്‍, ഡിവൈഎസ്പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹിം, രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ തളങ്കര, മുന്‍ രഞ്ജി താരം കെ ചന്ദ്രശേഖര, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ഹാരിസ് ചൂരി, സെക്രട്ടറി നൗഫല്‍ തളങ്കര, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ എം അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി എം മുനീര്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി എ ഷാഫി തുടങ്ങിയവര്‍ അതിഥികളായെത്തും.

രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന് മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഉപഹാരവും പഠന മികവ് തെളിയിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവത്ത് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ സമ്മാനിക്കും. തളങ്കര മേഖലയിലെ വിവിധ ക്ലബ്ബ് പ്രസിഡണ്ടുമാര്‍ക്ക് ഉപഹാരം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ യഹ്‌യ തളങ്കര (ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍), അഷ്‌റഫ് നായന്മാര്‍മൂല, ടി എ ഷാഫി, സി എം മുസ്തഫ, പി എ സലാം, പി എ നവാസ്, ബച്ചി കാര്‍വാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
key word; pcc-pallikal-yusaf-padan-kasdaragod-sbk

Post a Comment

0 Comments

Top Post Ad

Below Post Ad