Type Here to Get Search Results !

Bottom Ad

ദുരന്തം കാത്ത് പള്ളത്തൂര്‍ പാലം പുനര്‍നിര്‍മിക്കുമെന്ന ഉറപ്പ് വെറുംവാക്കിലൊതുങ്ങി


ദേലംപാടി (www.evisionnews.in): കേരള- കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊട്ട്യാടി- ഈശ്വരമംഗലം റോഡിലെ പള്ളത്തൂര്‍ പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം. ഏതുസമയവും അപകടം കാത്തുകിടക്കുന്ന ഈ പാലത്തിലൂടെ ജീവന്‍ പോലും പണയംവെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ കടന്നുപോകുന്നത്. ദേലംപാടി പഞ്ചായത്തിലെ മയ്യള, ബെള്ളിപ്പാടി, ഊജംപാടി, ദേലംപാടി പ്രദേശത്തുള്ളവര്‍ക്ക് അഡൂര്‍, മുള്ളേരിയ, കാസര്‍കോട് എന്നിവിടങ്ങലേക്കെത്താനും ഈ പാലം കൂടിയേ തീരൂ. 

ബ്രിട്ടിഷ് ഭരണകാലത്താണ് രണ്ടു സംസ്ഥാനങ്ങളെ ബന്ധപ്പിച്ച് കോണ്‍ക്രീറ്റ് പൈപ്പ് ഘടിപ്പിച്ച പാലംപണിതത്. എന്നാല്‍ കാലക്രമേണ തോട് പുഴയായി മാറുകയായിരുന്നു. ഉയരംകുറഞ്ഞതും കൈവരിയില്ലാത്തതുമായ പാലമായതിനാല്‍ പുഴയിലെ വെള്ളം പാലത്തിന്റെ മുകളിലൂടെ കുത്തിയൊലിച്ച് മഴക്കാലത്തും വേനല്‍കാലത്തും ഒരു പോലെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്. നാട്ടുകാര്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് തടയണ നിര്‍മിച്ചതോടെയാണ് വേനല്‍കാലത്തും പാലം വഴിയുള്ള യാത്ര ദുരിതത്തിലായത്. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാത്തയാണ് തടയണ നിര്‍മാണം നടന്നിരിക്കുന്നത്. ഇതിനെതിരെ പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും യാതൊരു തുടര്‍നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

കഴിഞ്ഞ മഴക്കാലത്ത് കുമ്പള പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ബി നാരായണ നായ്ക്ക് ഊജംപാടിയിലെ വീട്ടില്‍ പോയിതിരിച്ചു വരുന്നതിനിടെ ഈ പാലത്തില്‍ വെച്ച് ബൈക്കോടെ ഒഴുക്കില്‍പെട്ട് മരണപ്പെട്ടിരുന്നു. അന്ന് സ്ഥലം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ പാലം പുനര്‍നിര്‍മിക്കുമെന്ന് നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്. അടുത്തകാലത്തായി മുപ്പതോളം ചെറുതുംവലുതുമായ അപകടങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാടിന് തന്നെ ശാപമായ ഈ പാലം ഇനിയും പുനര്‍നിര്‍മിച്ചില്ലെങ്കില്‍ അപകട വാര്‍ത്തകള്‍ക്ക് നാട് കാതോര്‍ക്കേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad