Type Here to Get Search Results !

Bottom Ad

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: തലശ്ശേരി ഡിപ്പോയിലെ കണ്ടക്‌റെ പിരിച്ചുവിട്ടു

കണ്ണൂര്‍ (www.evisionnews.in): മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍ സി. ഹരീന്ദ്രനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി കെഎസ്ആര്‍ടിഎസി എംഡി ഉത്തരവിറക്കിയത്. 

2013 ഒക്ടോബര്‍ 27നു കേരള പോലീസ് ആനുവല്‍ അത്ലറ്റിക് മീറ്റിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കണ്ണൂര്‍ പോലീസ് ക്ലബ്ബിനു സമീപത്തു സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഇതിനിടെ കല്ലേറുണ്ടാവുകയും വാഹനത്തിന്റെ ചില്ലു തകര്‍ത്തുവന്ന കല്ലു നെറ്റിയില്‍ കൊണ്ട് ഉമ്മന്‍ചാണ്ടിക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായിരുന്നു ഹരീന്ദ്രന്‍. പോലീസ് അറസ്റ്റ് ചെയ്തു റിമാന്റിലായതിനെ തുടര്‍ന്നു ഹരീന്ദ്രനെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്ന ശേഷം വടകര ഡിപ്പോയിലും വീണ്ടും തലശ്ശേരിയിലും ജോലി ചെയ്തുവരികയായിരുന്നു. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ കുറ്റക്കാരനാണെന്നു കണ്ടതിനാലാണ് സര്‍വീസില്‍ നിന്നു പുറത്താക്കിക്കൊണ്ട് എംഡിയുടെ ഉത്തരവ്.

Post a Comment

0 Comments

Top Post Ad

Below Post Ad