കാസര്‍കോട് (www.evisionnews.in): കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയുടെ മുങ്ങിമരണം നാടിനെ കണ്ണീരിലാഴ്ത്തി. കാസര്‍കോട് ടൗണില്‍ പെയിന്റ് ഹൗസ് ജീവനക്കാരനായ മായിപ്പാടി ആദര്‍ശ് നിവാസിലെ എ.കുമാരന്റെയും പൊയിനാച്ചി മൊട്ടയിലെ ജയപ്രഭയുടെയും മകന് ആദര്ശാ(12)ണ് തിങ്കളാഴ്ച പയസ്വിനിപുഴയില്‍ മുങ്ങിയാണ് മരിച്ചത്. സഹോദരന് അനുരാഗ്തെക്കില് പറമ്പ ഗവ. യു.പി. സ്കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയായിരുന്നു.
എരിഞ്ഞിപ്പുഴ മലാംകടപ്പ് അനന്തമഠത്തിലെ ബന്ധുവീട്ടില്‍ ഗൃഹപ്രവേശന ചടങ്ങിനു മാതാപിതാക്കള്‍ക്കൊപ്പം പോയതായിരുന്നു ആദര്‍ശ്. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കവെയാണ് ആദര്‍ശ് അപകടത്തില്‍പെട്ടത്. മറ്റുകുട്ടികള്‍ രക്ഷപ്പെട്ടു.
കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post a Comment
0 Comments