കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ ആദ്യകാല ഹോമിയോ ഭിഷഗ്വരമാരില്‍ പ്രമുഖനായിരുന്ന തായലങ്ങാടിയിലെ പി.എ രവീന്ദ്രനാഥ് (75) അന്തരിച്ചു. കോഴിക്കോട് ചേവായൂരിലായിരുന്നു അന്ത്യം. കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ മുഖ്യ സംഘാടകനും ഭാരവാഹിയുമായിരുന്നു രവീന്ദ്രന്‍ ഡോക്ടര്‍. 1982ല്‍ കാസര്‍കോട്ട് നടന്ന ചലചിത്ര ആസ്വാദന കോഴ്‌സിന്റെ സംഘാടകനായിരുന്നു. ഈ കോഴ്‌സില്‍ പ്രമുഖ സിനിമാ സംവിധായകന്‍ അഡൂര്‍ ഗോപാലകൃഷ്ണന്‍, പൂന ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന സതീഷ് ബഹദൂര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. മുന്‍ എം.പി രാമണ്ണറൈയുടെ ഉറ്റസുഹൃത്തായിരുന്നു. തായലങ്ങാടി പള്ളിക്കളത്തിലായിരുന്നു രവീന്ദ്രനാഥ് ഡോക്ടറുടെ വീടും ക്ലിനിക്കും. മക്കള്‍: സന്ദീപ്, സബീന.
തായലങ്ങാടിക്കാരുടെ ഹോമിയോ ഡോക്ടര്‍ പി.എ രവീന്ദ്രനാഥ് അന്തരിച്ചു
11:25:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ ആദ്യകാല ഹോമിയോ ഭിഷഗ്വരമാരില്‍ പ്രമുഖനായിരുന്ന തായലങ്ങാടിയിലെ പി.എ രവീന്ദ്രനാഥ് (75) അന്തരിച്ചു. കോഴിക്കോട് ചേവായൂരിലായിരുന്നു അന്ത്യം. കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ മുഖ്യ സംഘാടകനും ഭാരവാഹിയുമായിരുന്നു രവീന്ദ്രന്‍ ഡോക്ടര്‍. 1982ല്‍ കാസര്‍കോട്ട് നടന്ന ചലചിത്ര ആസ്വാദന കോഴ്‌സിന്റെ സംഘാടകനായിരുന്നു. ഈ കോഴ്‌സില്‍ പ്രമുഖ സിനിമാ സംവിധായകന്‍ അഡൂര്‍ ഗോപാലകൃഷ്ണന്‍, പൂന ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന സതീഷ് ബഹദൂര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. മുന്‍ എം.പി രാമണ്ണറൈയുടെ ഉറ്റസുഹൃത്തായിരുന്നു. തായലങ്ങാടി പള്ളിക്കളത്തിലായിരുന്നു രവീന്ദ്രനാഥ് ഡോക്ടറുടെ വീടും ക്ലിനിക്കും. മക്കള്‍: സന്ദീപ്, സബീന.
Post a Comment
0 Comments