Type Here to Get Search Results !

Bottom Ad

ചേരങ്കൈ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.in): ചേരങ്കൈ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചേരങ്കൈ കടപ്പുറത്തെ ഹസൈനാറാ (67)ണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പരേതരായ മുംബൈ മുഹമ്മദ് -കുഞ്ഞലീമ ദമ്പതികളുടെ മകനാണ്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍വന്ന് മടങ്ങിയത്. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മൈമൂന. മക്കള്‍: സൗദ, അസ്ലം, ഫൗസിയ, ആഷിദ്, മുംതാസ്, ഖലീല്‍. മരുമക്കള്‍: ഹമീദ്, സലാം, ഷാഹിന, അംസിബ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ബീവി, ആഇശ.

Post a Comment

0 Comments

Top Post Ad

Below Post Ad