Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ട - മദ്രസ്സത്തുല്‍ മദനിയയിൽ നിന്നും ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ നാണയം നല്‍കി

നെല്ലിക്കട്ട:(www.evisionnews.in)നെല്ലിക്കട്ട മദ്രസ്സത്തുല്‍ മദനിയ മദ്രസ്സയില്‍ നിന്നും  കഴിഞ്ഞ വര്‍ഷം അഞ്ച്, ഏഴ്, ക്ലാസുകളില്‍ പൊതുപരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ഗ്രാംവീതം സ്വര്‍ണ്ണനാണയം  സമ്മാനം നല്‍കി.നെല്ലിക്കട്ട മുഹിയുദ്ദീൻ  ജമാഅത്ത് കമ്മിറ്റിയുടെ പ്രവാസ കൂട്ടായ്മയായ എം ജെ എം-ജി സി സി കമ്മിറ്റിയാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തത്. നബിദിന പരിപാടിയില്‍ വിവിധ മത്സരങ്ങളില്‍ കഴിവു തെളിയിച്ച കുട്ടികള്‍ക്കുള്ള സമ്മാനം,പങ്കെടുത്ത കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാനം,
മദ്രസ്സാ അധ്യാപകര്‍ക്കുള്ള  സമ്മാനം എന്നിവയും നബിദിന സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
എം ജെ എം- ജി സി സി കമ്മിറ്റിട്രഷറര്‍ നംസീര്‍ നെല്ലിക്കട്ട  ഉദ്ഘാടനം ചെയ്തു. 
നിരവധി പ്രമുഖർ പങ്കെടുത്തു.





keywords-nellikkatta-madrassul madaniya-students- gave a gold coin

Post a Comment

0 Comments

Top Post Ad

Below Post Ad