കാസര്‍കോട്:(www.evisionnews.in) ചരിത്ര പ്രസിദ്ധമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഫെബ്രുവരി 8 മുതല്‍ 18 വരെ നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ ജമാഅത്ത് പള്ളിയില്‍ നടക്കുന്ന ഉറൂസില്‍ പ്രശസ്‌ത മത പണ്ഡിതന്‍മാരും, പ്രമുഖ വാഗ്മികളും പങ്കെടുക്കും. 19 ന് രാവിലെ ലക്ഷം പേര്‍ക്ക് നെയച്ചോര്‍ പൊതി വിതരണം ചെയ്യുന്നതോടെ സമാപിക്കും.ഉറൂസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് ഹാജി പൂന അബ്‌ദുല്‍ റഹ്‌മാന്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എ.കുഞ്ഞാമു ഹാജി തൈവളപ്പിലിന് കലണ്ടർ നല്‍കി പ്രകാശനം ചെയ്‌തു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍. നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതം പറഞ്ഞു. ജമാഅത്ത് സെക്രട്ടറി ബി.കെ.ഖാദിര്‍, ട്രഷറര്‍ ഹനീഫ് നെല്ലിക്കുന്ന്, ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ബി.എ. അഷറഫ്, ഖാദര്‍ ബങ്കര, ജനറല്‍ ക്യാപ്‌റ്റന്‍ കുഞ്ഞാമു കട്ടപ്പണി, എന്‍.എം.സുബൈര്‍, പൂരണം മുഹമ്മദലി, എ.കെ.അബൂബക്കര്‍ ഹാജി, ഈസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്‌ദു തൈവളപ്പില്‍, എം.പി.അബൂബക്കര്‍, സി.എം.അഷറഫ്, ബി.കെ.കുഞ്ഞാമു, മുസമ്മില്‍ ടി.എച്ച്, സുബൈര്‍ പടപ്പില്‍, ലത്തീഫ് കെല്‍, ഹനീഫ് കെ.കെ, ജമാല്‍, പ്രസംഗിച്ചു. ഷാഫി എ നെല്ലിക്കുന്ന് നന്ദി പറഞ്ഞു.
keywords-nellikkunnu-thangal uppappa uroos-publish newyear calendar
Post a Comment
0 Comments