Type Here to Get Search Results !

Bottom Ad

ദേളി അരമങ്ങാനത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച


ബേക്കല്‍ (www.evisionnews.in): അരമങ്ങാനത്ത് വീട് കുത്തിതുറന്ന് കവര്‍ച്ച. അഞ്ചുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. അരമങ്ങാനത്തെ അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ സമീപത്തെ പള്ളിയില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു. അകത്ത് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി മനസിലായത്. അബ്ദുല്ലയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാളവിദഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad