Type Here to Get Search Results !

Bottom Ad

യുവാക്കളുടെ നല്ല കൂട്ടായ്മകൾ നല്ല സമൂഹത്തെ സൃഷ്ടിക്കും: എൻ.എ നെല്ലിക്കുന്ന് എം എൽ എ

ആലംപാടി:(www.evisionews.in) രാജ്യത്തിൻറെ പുരോഗതിക്കും, നാടിൻറെ സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിനും യുവാക്കളുടെ സേവനം വിലമതിക്കാനാകാത്തതാണെന്നും, യുവാക്കളുടെ നല്ല കൂട്ടായ്മകൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. അറ്റ്ലസ് സ്റ്റാർ ആലംപാടി സംഘടിപ്പിച്ച നബിദിന പൊതുസമ്മേളന-സംസ്ഥാന മാപ്പിള കലാമേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു  അദ്ദേഹം. ക്ലബ് പ്രസിഡന്റ് ഹാരിസ് ബെഡി അധ്യക്ഷത വഹിച്ചു. ആലംപാടി ഖത്തീബ് അഷ്‌റഫ് ജൗഹരി എരുമാട് ഉദ്ഘാടനം ചെയ്തു. റഫീഖ് എർമാളം ആമുഖ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് വാർഡ് മെമ്പർ എം.മമ്മിഞ്ഞി,എൻ.എ.നെല്ലിക്കുന്ന്,മുഹമ്മദ് മുബാറക് ഹാജി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ മലപ്പുറത്തെ   അബ്ദുൽ റഷീദ് ഒന്നാം സ്ഥാനവും മുഹമ്മദ് സിനാൻ ഉളിയത്തടുക്ക രണ്ടാം സ്ഥാനവും നേടി. ഖിറാഅത്തിൽ തൻവീർ തൃക്കരിപ്പൂർ, മുഹമ്മദ് മഷൂദ് ചെമ്മനാട് യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങൾ നേടി. ദഫ് കളിയിൽ ഏരിയപ്പാടി ഒന്നാം സ്ഥാനവും  ഖുവ്വത്തുൽ ഇസ്ലാം നെല്ലിക്കുന്ന് രണ്ടാം സ്ഥാനവും നേടി.   വിജയികൾക്ക്  ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. പരിപാടിയിൽ  ആസ്‌ക് ആലംപാടി,ഉദയ സി.വൈ.സി.സി തുടങ്ങിയ സഹ ക്ലബ്ബുകൾ നൽകിയ സഹകരണം നാടിൻറെ സൗഹാർദകൂട്ടായ്മയായി മാറി.
വിവിധ ക്ലബ് പ്രതിനിധികളായി അൽത്താഫ് ആസ്‌ക്,ഉമറുൽ ഫർറൂഖ്‌ യാസ്‌ക് റഹ്‌മാനിയ നഗർ, കെ.കെ അബൂബക്കർ ഉദയ,അബൂബക്കർ സിദ്ധീഖ് സി.വൈ.സി.സി. എന്നിവർ സംബന്ധിച്ചു, ഇർഫാൻ ഉമ്മർ,സിദ്ധീഖ് കുവൈത്ത്, അഷ്‌റഫ് നാൽത്തട്ക്ക,മുദസ്സിർ,ബഷീർ കുർസ് എന്നിവർ സംസാരിച്ചു. ഹാഫിസ്‌ ദാവൂദ് ഖിറാഅത് പാരായണം നിർവഹിച്ചു.അബൂബക്കർ കരുമാനം സ്വാഗതവും അലി പ്ലാസ നന്ദിയും പറഞ്ഞു.



keywords-n.a nellikkunnu mla-alampadl-atlas star club

Post a Comment

0 Comments

Top Post Ad

Below Post Ad