Type Here to Get Search Results !

Bottom Ad

മുളിയാറിൽ മുസ്ലിം യൂത്ത് സര്‍വ്വീസ് അഫിലിയേഷന്‍ ആരംഭിച്ചു

മുളിയാര്‍:(www.evisionnews.in) മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച മുസ്ലിം യൂത്ത് സര്‍വ്വീസ് അഫിലിയേഷന്‍ (മൈസ) ബോവിക്കാനത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ പരിശീലനം, പരീക്ഷാ കോച്ചിംഗ്, പി.എസ്.സി. രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ യുവസമൂഹത്തിന് സേവനം ഉറപ്പുവരുത്തുന്ന സംരംഭമാണിത്. പി.എസ്.സി. പരീക്ഷാ രജിസ്‌ട്രേഷന്‍ ക്യാമ്പിനും തങ്ങള്‍ തുടക്കം കുറിച്ചു. ക്യാമ്പയിന്റെ തുടര്‍ച്ചയായി ഇന്ന് പൊവ്വല്‍ മുസ്ലിം ലീഗ് ഓഫീസില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും.പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എം.എസ് മുഹമ്മദ് കുഞ്ഞി, എ.ബി ഷാഫി, ഖാലിദ് ബെള്ളിപ്പാടി, എം.കെ അബ്ദുല്‍ റഹിമാന്‍, മന്‍സൂര്‍ മല്ലത്ത്, അഷ്‌റഫ് ബാലനടുക്കം, പി.എ ഹസൈനാര്‍, ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, സിദ്ദീഖ് ബോവിക്കാനം, ഖാദര്‍ ആലൂര്‍, ബി.കെ ഹംസ, എം.എ ഖാദര്‍, അബ്ബാസ് കൊളച്ചപ്പ്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, മുഹമ്മദ് കുഞ്ഞി ബാവിക്കര, സഫ്‌വാന്‍ പൊവ്വല്‍, അനീസ മന്‍സൂര്‍, ജസീല അസ് ലം, നസീമ, ഹാരിസ് ബാലനടുക്കം, മസൂദ് ബോവിക്കാനം, അഷ്റഫ് ബോവിക്കാനം, ഷരീഫ് മല്ലത്ത്, ഹംസ ചോയ്‌സ്, അബ്ദുള്ള ബാങ്കോക്ക്, അബൂബക്കര്‍ ചാപ്പ, ഹനീഫ് പൈക്ക, ഷഫീഖ് ആലൂര്‍, അബ്ദുള്ള കൊളത്തിങ്കര, റസാഖ് ഇസത്ത്, കുഞ്ഞി മല്ലം, കെ. മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.






keywords-muliyar-muslim legue-youth service afiliation

Post a Comment

0 Comments

Top Post Ad

Below Post Ad