കാസര്‍കോട് (www.evisionnews.in): ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജനുവരി 17ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മതിയായ ചികിത്സ ലഭിക്കാതെയും സാമ്പത്തിക ബാധ്യതമൂലവും ഇരകള്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയും പുനരധിവാസവുമടക്കമുള്ള കാര്യങ്ങള്‍ ഏകോപിച്ച് നടത്തുന്നതിന് വേണ്ടി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ച ജില്ലാതല ദുരിതപരിഹാര സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജീവമാക്കി ഇടതുസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ ദ്രോഹിക്കുകയാണ്. സെല്ലിന്റെ യോഗം വിളിച്ചുചേര്‍ക്കാന്‍ പോലും തയാറാവാത്ത സര്‍ക്കാര്‍ നടപടി ഇരകളോടുള്ള കടുത്ത അവഗണനയുടെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിച്ച ഇടതുസംഘടനകളുടെ ഇപ്പോഴത്തെ നിലപാട് വഞ്ചനാപരമാണ്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവസരമുണ്ടായിട്ടും ഇടതുയുവജന സംഘടനകള്‍ കാണിക്കുന്ന മൗനം ഇരട്ടത്താപ്പാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, സയ്യിദ് ഹാദി തങ്ങള്‍, സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ധീന്‍ കൊളവയല്‍, എം.സി ശിഹാബ്, സിദ്ധീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, ടി.വി റിയാസ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, എം.ബി ഷാനവാസ്, യു.വി ഇല്യാസ്, ഹാരിസ് ബാവ നഗര്‍, മുഹമ്മദ് അസീം, സുബൈര്‍ സനാബില്‍, അബൂബക്കര്‍ കണ്ടത്തില്‍, അബ്ബാസ് കൊളച്ചപ്പ്, ഷറഫുദ്ദീന്‍ കുണിയ, സത്താര്‍ ബേവിഞ്ച, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, സി.ഐ.എ ഹമീദ് സംബന്ധിച്ചു.
Post a Comment
0 Comments