മുള്ളേരിയ (www.evisionnews.in): കേരള ഗ്രാമീണ്‍ ബാങ്കിന്റെ മുള്ളേരിയയിലെ ശാഖയില്‍ കവര്‍ച്ചക്ക് ശ്രമിച്ച സംഭവത്തില്‍ മുഖംമൂടി ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി കണ്ടെത്തി. ബാങ്കിനകത്ത് മോഷ്ടാക്കള്‍ ഉപേക്ഷിച്ച കമ്പിപ്പാര നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. മോഷ്ടാക്കള്‍ കയ്യുറ ധരിച്ചതിനാല്‍ വിരലടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കവര്‍ച്ചാശ്രമത്തിന് പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേരള ഗ്രാമീണ്‍ബാങ്ക് മുള്ളേരിയ ശാഖയില്‍ കവര്‍ച്ചാശ്രമം നടന്നത്. പിറക് വശത്തെ ജനല്‍ കമ്പി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ബാങ്കിന്റെ സൈറണ്‍ വയറുംമുറിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആദൂര്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment
0 Comments