എതിര്‍ത്തോട് (www.evisionnews.in): മ്യാന്‍മറിലെ റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യമായി എം.എസ്.എഫ് എതിര്‍ത്തോട് ശാഖാ കമ്മിറ്റി പ്രാര്‍ത്ഥന സദസ് നടത്തി. റോഹിങ്ക്യന്‍ മുസ്ലിം ജനതക്ക് പൗരത്വവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ച് മൃഗീയപീഢനം നടക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന അങ് സാങ് സൂചിയുടെ ലോകസമാധാനത്തിന് ലഭിച്ച നോബല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന് യോഗം ആവശ്യപെട്ടു. മുസ്ലിം മര്‍ദിതര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ കാര്യം എന്നത് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയെന്നതാണ്.
യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് ഇ.എ അര്‍ഷാദ് ഉദ്ഘാടനം ചെയ്തു. നാഫിഹ് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, യൂത്ത് ലീഗ് ശാഖാ സെക്രട്ടറി പി.എസ് സിറാജുദ്ധീന്‍, റാഷിദ് കൂണ്ടോള്‍മൂല, സിദ്ധീഖ്, ഖലീല്‍ മുത്തലിബ്, ഖലീല്‍ കാനം, റാഷിദ്, ഇജാസ്, ഷാക്കിര്‍, സി.എ റഹ്മാന്‍ സംസാരിച്ചു, ശാഖാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സ്വാഗതവും സി.എ ഖാദര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments