Type Here to Get Search Results !

Bottom Ad

നവ്യാനുഭൂതിയായി പരവനടുക്കത്ത് എം.എസ്.എഫ് ചങ്ങാതിക്കൂട്ടം


പരവനടുക്കം (www.evisionnews: എം.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്തിലെ പരവിനടുക്കടുക്കത്ത് മികച്ച അധ്യാപകനുള്ള രാഷ്ട്രപതി അവാർഡ് നേടിയ കൊടക്കാട് നാരായണൻ മാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി എം.എസ്.എഫിനെ പരിചയപ്പെടുത്തി.

ഉസാം പള്ളങ്കോട് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.ഡി കബീർ, മുസ്തഫ മച്ചിനടുക്കം, സി.കെ അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഇർഷാദ് മൊഗ്രാൽ, അസ്റുദ്ദീൻ എതിർത്തോട്, നഷാത്ത് പരവനടുക്കം, മുനീർ സി.എം, ഷഹീൻ കുണിയ, ജൗഹർ ഉദുമ, ജംഷീർ മൊഗ്രാൽ, ജാഫർ കൊവ്വൽ, ബിലാൽ പരവനടുക്കം, നുഹ്മാൻ ചെമ്മനാട്, സർഫ്രാസ് കടവത്ത്, മൊയ്‌തു കോളിയടുക്കം, അസ്‌ലം മച്ചിനടുക്കം, സൺഫീർ ചളിയങ്കോട്, ആഷിഖ് കൂവത്തൊട്ടി, അസീസ് അരമങ്ങാനം, നിസ്തർ, റകീബ്, ഖാദർ ആലൂർ സംബന്ധിച്ചു.

ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി വിവിധ മത്സരപരിപാടികൾ നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad