ന്യൂഡല്‍ഹി (www.evisionnews.in): ഡിസംബറിന് ശേഷവും എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനും കറന്‍സി പ്രിന്റിംഗ് പ്രസുകള്‍ക്കും സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
നോട്ടു നിരോധനം അമ്പതുദിവസം പിന്നിടാനിരിക്കെ പണം പിന്‍വലിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകളുടെ പൊതു അഭിപ്രായം. നിയന്ത്രണങ്ങള്‍ ജനുവരിയിലേക്കും തുടര്‍ന്നാല്‍ മാത്രമേ ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാകൂ എന്നാണ് അവരുടെ അഭിപ്രായം.
ഇപ്പോള്‍ പിന്‍വലിക്കാവുന്ന പരിധിയായ ആഴ്ചയില്‍ 24,000 എന്ന തുകതന്നെ നല്‍കാന്‍ പല സ്ഥലങ്ങളിലും ബാങ്കുകള്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പിന്‍വലിക്കാവുന്ന തുകയിലെ നിയന്ത്രണം എടുത്തുമാറ്റിയാല്‍ ബാങ്കുകള്‍ക്ക് ഉയര്‍ന്ന തുക നല്‍കാന്‍ കൈവശം പണമുണ്ടാകില്ല. ഇതാണ് നിയന്ത്രണം തുടരേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്നത്.
Post a Comment
0 Comments