Type Here to Get Search Results !

Bottom Ad

മോദി അമേരിക്കയെ കെട്ടിപ്പുണരുമ്പോള്‍ ഇന്ത്യക്കാരെ പുറത്താക്കാന്‍ ട്രംപ്

വാഷിങ്ടണ്‍ (www.evisionnews.in): അമേരിക്കയുമായി നരേന്ദ്രമോദി ഭരണം കൂടുതല്‍ കൂടുതല്‍ അടുത്തുവരുന്നതിനിടെ ഇന്ത്യക്കാരെയാകെ ആശങ്കയിലാഴ്ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് രംഗത്ത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി അമേരിക്കിലെ ഇന്ത്യക്കാര്‍ക്ക് അടക്കമുള്ളവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രമുഖ അമേരിക്കന്‍ കമ്പനികളില്‍ എച്ച് വണ്‍ ബി വിസകളില്‍ ജോലിക്കെത്തിയ ആളുകളെ പിരിച്ചുവിടാം എന്നാണ് ട്രംപിന്റെ അഭിപ്രായം. 

അവസാനത്തെ അമേരിക്കന്‍ പൗരന്റെ ജീവിതത്തിനായും ശക്തമായി പോരാടുമെന്ന് അണികളോട് പറഞ്ഞു. ഡിസ്നി വേള്‍ഡിന്റെ കാര്യം സൂചിപ്പിച്ചാണ് ട്രംപ് പ്രസ്ഥാവന ഇറക്കിയത്. പ്രചരണവേളയിലും കമ്പനികളില്‍ നിന്നും പുറത്താക്കപ്പെട്ട പൗരന്മാരുമായി സംസാരിച്ചിരുന്നു. വിദേശരാജ്യത്തു നിന്നുമുള്ളവരാണ് ഇവര്‍ക്ക് പകരമായി ജോലിയില്‍ പ്രവേശിച്ചത്. അത്തരത്തില്‍ ഒന്ന് ഇനി സംഭവിക്കില്ലെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ഡിസ്നി വേള്‍ഡും മറ്റ് രണ്ട് കമ്പനികളും അമേരിക്കന്‍ സ്വദേശികളെ പുറത്താക്കിയ ശേഷം കുറഞ്ഞ ശമ്പളത്തില്‍ നിയമിച്ചിരുന്നു. ഇതിനെതിരെ നിയമപോരാട്ടം നടക്കുകയാണ്. ഇതും തെരഞ്ഞെടുപ്പ വേളയില്‍ ട്രംപ് ഉയര്‍ത്തിക്കാണിച്ചിരുന്നു. തൊഴിലാളികള്‍ക്ക് എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി അനുവദിക്കുന്നതാണ് എച്ച്-1 ബി വിസ. ഇത്തരം വിസയില്‍ ഇന്ത്യക്കാരാണ് ഏറ്റവും അധികം അമേരിക്കയിലേക്ക് എത്തിയത്. ട്രംപിന്റെ പ്രസ്ഥാവനയോടെ ആശങ്കയിലായിരിക്കുകയാണ് ഇവര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad