Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ സേവനം ജീവിത സപര്യയാക്കണം- മന്ത്രി ഇ.ചന്ദ്രശേഖരന്‍

നീലേശ്വരം:(www.evisionnews.in)ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുവെന്നും  ഇതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കണമെുന്നും  റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.ബങ്കളം കക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന് വരുന്ന മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് എന്‍.എസ്.എസ് ക്യാമ്പിലെ   ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. വിദ്യാര്‍ത്ഥികള്‍ സേവനം ജീവിത സപര്യയാക്കണമെന്നും,പ്രവര്‍ത്തന രഹിതങ്ങളായ കമ്പ്യൂട്ടറടക്കമുള്ള ലാബ് ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.വി.ഗോപിനാഥന്‍, ഡോ.യു.ശശി മേനോന്‍, ജി.എച്ച്.എസ് പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍, പ്രോഗ്രാം ഓഫീസര്‍ പി.സുമി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.സഞ്ജു, ജനറല്‍ സെക്രട്ട റി സനത്ത് കെ തുടങ്ങിയവര്‍ സംബന്ധിച്ചു.


keywords-nileshwaram-nss camp-xmas fest inaugartion

Post a Comment

0 Comments

Top Post Ad

Below Post Ad