Type Here to Get Search Results !

Bottom Ad

റവന്യൂ ഭൂമി സ്ഥിതി വിവര ശേഖരണത്തിനുളള സമയ പരിധി നീട്ടണം - മുസ്ലിം ലീഗ്


കാസർകോട്: ഡിസംബർ  31 ന് മുമ്പായി ഭൂമിയുടെ  സ്ഥിതി  വിവരങ്ങൾ സമർപ്പിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ നിർദ്ദേശത്തെ തുടർന്ന് റവന്യു വകുപ്പ് നിശ്ചയി ച്ചിട്ടുളള കേന്ദ്രകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതി നാൽ പലർക്കും യഥാസമയം വിവരം സമർപ്പിക്കാൻ സാധിക്കുന്നില്ല.
ഈ സാഹചര്യത്തിൽ സമയപരിധി നീട്ടി നൽകണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുളള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി  എം.സി. ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു.
സി.ടി.അഹമ്മദലി,  പി.ബി. അബ്ദുൾ റസാഖ് എം.എൽ.എ,പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കല്ലട്ര മാഹിൻ ഹാജി, കെ.എം. ശംസുദ്ദീൻ ഹാജി, എ.ജി.സി.ബഷീർ,  കെ.ഇ.എ. ബക്കർ , എം അബദുല്ല മുഗു,സി.മുഹമ്മദ് കുഞ്ഞി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.





keywords-muslim legue-ravaneu records diigitalisation-time limit is extended

Post a Comment

0 Comments

Top Post Ad

Below Post Ad