Type Here to Get Search Results !

Bottom Ad

കാസർകോട്ടെ മൊബൈല്‍ കടകളില്‍ പൊലീസ് പരിശോധന

കാസര്‍കോട്:(www.evisionnews.in) കാസർകോട്ടെ മൊബൈല്‍ കടകളില്‍ പൊലീസ് മിന്നൽ പരിശോധന നടത്തി. പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് പഴയ മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കുകയും മതിയായ രേഖകള്‍ വാങ്ങാതെ സിം വില്‍പ്പന നടത്തുന്നതുമായുള്ള വിവരത്തെത്തുടര്‍ന്നാണ് നഗരത്തിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ പൊലീസ് പരിശോധന നടത്തിയത്. സി.ഐ. സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴയ ഫോണുകള്‍ വാങ്ങിക്കുമ്പോള്‍ അത് നല്‍കുന്നവരുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വാങ്ങിക്കണമെന്ന് നേരത്തെ തന്നെ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാൽ പല മൊബൈൽ കടയുടമകളും ഈ നിർദ്ദേശം പാലിക്കാത്തതായും പരാതി ഉണ്ട്.





keywords-kasaragod-mobile shops-police inspection 

Post a Comment

0 Comments

Top Post Ad

Below Post Ad