Type Here to Get Search Results !

Bottom Ad

ദേശീയപാതയോരത്തെ മദ്യ നിരോധനം; കര്‍ണാടകയില്‍ 1500 ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരും


ബംഗളൂരു (www.evisionnews.in): ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരിച്ചടിയാകുന്നത് കര്‍ണാടകയ്ക്ക്. മുമ്പ് കേരളത്തിലെ മദ്യനിരോധനവും ബാര്‍ പ്രതിസന്ധിയും ചാകരയാക്കി മാറ്റിയിരുന്ന കര്‍ണാടകത്തിലെ 1,500 മദ്യശാലകളാണ് പൂട്ടേണ്ടി വരിക. 

നിലവില്‍ പതിനായിരത്തില്‍ പരം മദ്യശാലകളുള്ള കര്‍ണാടകത്തില്‍ വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് കര്‍ണാടകയിലെ മദ്യവ്യാപാരികളുടെ സംഘടന. ദേശീയ പാതയ്ക്ക് 500 മീറ്റര്‍ പരിധിയില്‍ മദ്യശാല വെയ്‌ക്കെരുതെന്ന വിധി മദ്യ വ്യവസായത്തെ സാരമായി ബാധിക്കുമെന്നും മാറ്റി സ്ഥാപിക്കാമെന്നത് വന്‍ പണച്ചെലവ് വരുന്ന കാര്യമാണെന്നുമാണ് അസോസിയേഷന്‍ പറയുന്നത്.

ദേശീയപാതയോരങ്ങളില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും ഏപ്രില്‍ 1 മുതല്‍ ദൂരപരിധി പാലിക്കാതെ ലൈസന്‍സ് നല്‍കരുതെന്നും കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചു വാഹനം ഓടിക്കുന്നത് ദേശീയപാതയില്‍ അപകടങ്ങളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

keywords:national-bangalore-liquor-shop-sc-order-nh-premises
Tags

Post a Comment

0 Comments

Top Post Ad

Below Post Ad