Type Here to Get Search Results !

Bottom Ad

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്


ന്യൂഡല്‍ഹി (www.evisionnews.in): ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടാനാണ് ഉത്തരവ്.

2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങളും മാറ്റണം.

ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഗതാഗതം തസ്സപ്പെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേ സമയം ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ അരുതെന്ന സുപ്രീംകോടതി വിധി കനത്ത തിരിച്ചടിയാകുന്നത് മാഹിയ്ക്ക്. കേസ് പരിഗണിച്ച കോടതി മാഹിയിലെ മദ്യശാലകളുടെ കണക്കില്‍ കടുത്ത ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു.കേരളത്തെയും പുതുശ്ശേരിയെയും ബന്ധിപ്പിയ്ക്കുന്ന ദേശീയപാതയില്‍ ഒരു കിലോമീറ്ററില്‍ 64 മദ്യവില്‍പ്പനശാലകളുണ്ടെന്ന് കോടതി കണ്ടെത്തി. ഓരോ 15 മീറ്ററിലും ഒരു മദ്യശാല എന്നതാണ് സ്ഥിതി എന്ന് കോടതി ചൂണ്ടിക്കാട്ടി.ആകെ 42000 ജനസംഖ്യമാത്രമുള്ള മാഹിയിലാണ് ഈ സ്ഥിതി എന്ന് കോടതി പറഞ്ഞു.

500 മീറ്റര്‍ പരിധികൂടി വിധിയില്‍ വന്നതിനാല്‍ മാഹിയിലെ മറ് അനേകം മദ്യശാലകളും പൂട്ടേണ്ടി വന്നേക്കും. പൊതുടെ വിധികുറഞ്ഞ ഭൂപ്രദേശം എന്ന നിലയില്‍ ഇവിടെ റോഡില്‍ നിന്ന് അധികം മാറി കടകള്‍ എളുപ്പമല്ല.



keywords;new-delhi-supreme-court-order-liqour-shop-high-way-premises

Post a Comment

0 Comments

Top Post Ad

Below Post Ad