Type Here to Get Search Results !

Bottom Ad

നഗര സഭ കൗണ്‍സില്‍ യോഗത്തിൽ ചെയര്‍പേഴ്‌സന്റെ ചേമ്പറിലേക്ക് ഇരച്ചു കയറി ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം

കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം നടന്നു കൊണ്ടിരിക്കെ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ ചേമ്പറിലേക്ക് ഇരച്ചു കയറി ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. ഭവന പുനരധിവാസ പദ്ധതി അഴിമതിയുടെ പദ്ധതിയായി മാറ്റിയെന്നാരോപിച്ചായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാവിലെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തിയത്. ചെയര്‍പേഴ്‌സന്റെ ഇരിപ്പിടത്തിലേക്ക് ഇരച്ചുകയറിയ ഒരു വനിതാ അംഗം മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും മിനുറ്റ്‌സ് ബുക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്‌വാദവും ഉന്തും തള്ളും ഉണ്ടായി. ഏറെ നേരം കൗണ്‍സില്‍ ഹാള്‍ ബഹളമയമായിരുന്നു. 
രാവിലെ 11 മണിക്ക് കൗണ്‍സില്‍ യോഗം തുടങ്ങാനിരിക്കെയാണ് 14 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നത്. ഭവന പുനരധിവാസ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് മൂടി വെക്കാനാണ് നഗരസഭയുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു. ആരോപണ വിധേയരായ കൗണ്‍സിലര്‍മാരെ പുറത്താക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ചേമ്പറിനടുത്തേക്ക് ഇരച്ച് കയറിയത്. ഇത് അജണ്ടയിലുള്ള വിഷയമല്ലെന്നും അജണ്ടയില്‍ രേഖപ്പെടുത്താത്ത കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും ഭരണ പക്ഷം അറിയിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ചെവി കൊണ്ടില്ല. അരമണിക്കൂറിലേറെ നേരം വാഗ്‌വാദം തുടര്‍ന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് പി. രമേശ്, കെ.ജെ മനോഹരന്‍, സവിത ടീച്ചര്‍, ഉമ, പ്രേമ, തുംഗപ്പ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

Post a Comment

0 Comments

Top Post Ad

Below Post Ad