Type Here to Get Search Results !

Bottom Ad

പണമെടുക്കാന്‍ കാത്തുനിന്ന യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം


കാന്‍പൂര്‍: (www.evisionnews.in) നോട്ട് പ്രതിസന്ധി നിമിത്തം ബാങ്കില്‍ പണമെടുക്കാന്‍ പോയ യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. പണത്തിനായി ക്യൂ നില്‍ക്കുന്നവര്‍ മരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് യുവതി ബാങ്കിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയേത്തുടര്‍ന്നാണ് രാജ്യത്ത് നോട്ട് പ്രതിസന്ധി രൂക്ഷമായത്.

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ദേഹാത്ത് ജില്ലയിലെ ബാങ്കിലാണ് മുപ്പതുകാരിയായ സര്‍വേഷ എന്ന യുവതി പണം പിന്‍വലിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഞ്ഞിന് ജന്മം നല്‍കിയത്. തിരക്കുനിമിത്തം പണത്തിനായി കാത്തുനില്‍ക്കുന്നതിനിടെ സര്‍വേഷക്ക് നോവ് അനുഭവപ്പെട്ടു. ഉടന്‍ ബാങ്ക് അധികൃതര്‍ യുവതിയെ ആശുപത്രിയിലേക്ക് നീക്കുന്നതിനായി ആംബുലന്‍സ് വിളിച്ചെങ്കിലും വാഹനമെത്താന്‍ കാലതാമസം നേരിട്ടതോടെ യുവതി ബാങ്കിനുള്ളില്‍ പ്രസവിക്കുകയായിരുന്നു.

യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവും ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ സ്ത്രീകളില്‍ ചിലരും യുവതിയെ സഹായിക്കാനെത്തി. ഒടുവില്‍, വൈദ്യസഹായമില്ലാതെ തന്നെ സര്‍വേഷ ബാങ്കിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സര്‍വേഷയുടെ ഭര്‍ത്താവ് ഏതാനും മാസം മുന്‍പാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്കനുവദിച്ച ധനസഹായം കൈപ്പറ്റാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുഞ്ഞിന്റെ ജന്മം

Tags

Post a Comment

0 Comments

Top Post Ad

Below Post Ad