Type Here to Get Search Results !

Bottom Ad

കോട്ടച്ചേരി മേല്‍പ്പാലം: ജനുവരിയില്‍ ഭൂമി കൈമാറ്റം പൂര്‍ത്തിയാക്കും: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിവിലക്ക് ആദായനികുതിയുണ്ടാവില്ല

കാഞ്ഞങ്ങാട് (www.evisionnews.in):  കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിവിലക്ക് ഭൂ ഉടമകള്‍ ആദായനികുതി അടക്കേണ്ടിവരില്ല. ഭൂമി സര്‍ക്കാരിന് നല്‍കുന്നതുകൊണ്ടാണ് ആദായനികുതി ഒഴിവാകുന്നത്. അതേസമയം, ഭൂമി കൈമാറ്റം ജനുവരിയില്‍ പൂര്‍ത്തിയാവും. ഏകദേശം 25 ഓളം പേരുടെ കൈവശമുള്ള രണ്ടര ഏക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കാസര്‍കോട് ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ അക്കൗണ്ടിലാണ് ഭൂഉടമകള്‍ക്ക് നല്‍കാനുള്ള പണം കേരള സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. 

നോട്ട് നിരോധനം മൂലം ബാങ്കുകളിലെ ഇടപാടുകള്‍ കുത്തഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ ട്രഷറി ചെക്കുകളാണ് തഹസില്‍ദാര്‍ ഭൂവുടമകള്‍ക്ക് നല്‍കുക. 2016 -17 വര്‍ഷത്തെ ഭൂനികുതി അടച്ച രസീതും പാന്‍കാര്‍ഡും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ഭൂഉടമകള്‍ എത്രയും വേഗം കാസര്‍കോട് എല്‍ എ തഹസില്‍ദാരുടെ മുമ്പി ല്‍ ഹാജരാക്കണം. ജില്ലാ കലക്ടര്‍ക്കാണ് ഭൂഉടമകള്‍ ഭൂമി രജിസ്റ്റര്‍ ചെയ്തുകൊടുക്കേണ്ടത്. ജനുവരിയില്‍ തന്നെ ഭൂമി കൈമാറ്റം പൂര്‍ത്തിയാക്കി റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അപ്രോച്ച് റോഡ് നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിക്കുമെന്നാണ് കരുതുന്നത്. കല്ലട്രകുടുംബവും ആസ്‌കാ കുടുംബവും മാത്രം സര്‍ക്കാരിന് സമ്മതപത്രം നല്‍കിയില്ല. ഇവരുടെ ഭൂമി എ ല്‍.എ ആക്ട് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ ഭൂമിയുടെ ന്യായവിലയായ സെന്റിന് മൂന്ന് ലക്ഷം പ്രകാരമുള്ള തുക റവന്യൂ ഡപ്പോസിറ്റായി അക്കൗണ്ടില്‍ നിലനിര്‍ത്തും. ഇവര്‍ കോടതിയെ സമീപിച്ചാല്‍ കേസ് കഴിയുംവരെ റവന്യൂ ഡപ്പോസിറ്റ് തുകക്ക് പലിശ ലഭിക്കും.

മേല്‍പ്പാലം അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്തത് പരേതനായ എം.ബി അബ്ദുല്ലാ ഹാജിയുടെ കുടുബത്തിന്റേതാണ്. അബ്ദുല്ലാ ഹാജിയുടെ ഭാര്യ ആയിഷയുടെ പേരിലുള്ള 19.39 (പത്തൊമ്പത് സെന്റും 39 ലിങ്ക്സും) മകന്‍ എം.എ മുഹമ്മദ് കുഞ്ഞിയുടെ പേരിലുള്ള 16.72 (പതിനാറ് സെന്റും 72 ലിങ്ക്സും)സെന്റും ഉള്‍പ്പെടെ 36.11 സെന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. ആയിഷക്ക് ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപയും മുഹമ്മദ് കുഞ്ഞിക്ക് ഒന്നരക്കോടിയും പ്രതിഫലം ലഭിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad