Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് കരുണ്‍നായര്‍; രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ചുറിയും നേടിയിരുന്നു


ചെന്നൈ (www.evisionnews.in): ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍. ചെന്നൈയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ തന്റെ കരിയറിലെ കന്നി സെഞ്ചുറി നേടിയത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളികളുടെ പുത്തന്‍ പ്രതീക്ഷ. ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് കരുണ്‍ നായര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന് പെരുമ ഇനിമുതല്‍ കരുണ്‍നായര്‍ ആകും. ചെന്നൈയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ തന്റെ കരിയറിലെ കന്നി സെഞ്ചുറി നേടിയത്.

രഞ്ജി ട്രോഫി ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ചരിത്രവും കരുണിന്റെ പേരിലുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനമാണ് കരുണിനെ ഇന്ത്യന്‍ ടിമിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരേ നടന്ന പരമ്പരയിലും കരുണ്‍ നായര്‍ പകരക്കാരനായി ഇടംപിടിച്ചിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

മലയാളിയാണെങ്കിലും കേരളത്തിന് വേണ്ടിയല്ല കരുണ്‍ ക്രിക്കറ്റ് കളിക്കുന്നത്. കര്‍ണാടകത്തില്‍ ജീവിക്കുന്ന കരുണ്‍ രഞ്ജിയിലും കര്‍ണാടകയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. 

keywords:chennai-test-cricket-karun-nair

Tags

Post a Comment

0 Comments

Top Post Ad

Below Post Ad