Type Here to Get Search Results !

Bottom Ad

റോഡില്‍ ദേശീയഗാനം; ബി.ജെ.പിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്


തൃശൂര്‍ (www.evisionnews.in): സംവിധായകന്‍ കമലിന്റെ വീട്ടിന് മുമ്പില്‍ ദേശീയഗാനം ചൊല്ലി പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. ദേശീയഗാനം ചൊല്ലുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നില്‍ക്കുകയായിരുന്നെന്നും ഇതിനാല്‍ കേസെടുക്കാന്‍ നിയമമില്ലെന്നും പൊലീസ് പറഞ്ഞു.

ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിലാണ് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടായ സമീപനമെന്ന് കാണിച്ച് റെവല്യൂഷണറി യൂത്ത് നേതാവ് എന്‍എ സഫീറാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചുമതല കൂടി വഹിക്കുന്ന എഎസ്പി മെറിന്‍ ജോസിന് പരാതി നല്‍കിയിരുന്നത്.

ദേശീയഗാനം ആലപിക്കുന്നതിനും എവിടെയെല്ലാം ആലപിക്കാമെന്നതും സമയക്രമം എന്നിവ സംബന്ധിച്ചുള്ള ഭാരണഘടനാ അനുശാസനങ്ങള്‍ക്ക് വിരുദ്ധമായാണ് ദേശീയഗാനം ആലപിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

അതിനിടെ ദേശീയഗാനത്തെ പ്രതിഷേധമാക്കി മാറ്റിയ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നടപടി തെറ്റാണെന്നും ആരുടേതാണ് രാജ്യദ്രോഹപരമായ നടപടിയെന്ന് ആത്മപരിശോധന നടത്തണമെന്നും സംവിധായകന്‍ കമലും പ്രതികരിച്ചിരുന്നു. താനൊരു ഇന്ത്യന്‍ പൗരനാണ്. തന്നെയൊക്കെ പാക്കിസ്ഥാനിലേക്കയച്ചിട്ട് യുവമോര്‍ച്ചക്കാര്‍ ഈ രാജ്യത്ത് എന്താണ് ചെയ്യാന്‍ പോകുന്നത്. ഇവര്‍ എത്രപേരെ പാക്കിസ്ഥാനിലേക്ക് അയച്ചുകഴിഞ്ഞുവെന്നും കമല്‍ ചോദിച്ചിരുന്നു. 

keywords:kerala-thrissur-no-case-for-bjp-for-insulting-national-anthem




Tags

Post a Comment

0 Comments

Top Post Ad

Below Post Ad