എരുതുംകടവ്: (www.evisionnews.in)പുനർ നിർമിച്ച എരുതും കടവ് ഹിമായത്ത് നഗർ ജുമാമസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്‌ച്ച നടക്കും. കാസർകോട് സംയുക്ത ഖാസി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. ജുമാമസ്ജിദ് പ്രസിഡന്റ് ഹനീഫ പൊയ്യ അധ്യക്ഷത വഹിക്കും. സയ്യിദ് സഹദുദ്ദീൻ ഹൈദ്രോസി വളപട്ടണം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.അബു നൗഫൽ അബ്ദുല്ല സഖാഫി മുഘ്യപ്രഭാഷണം നടത്തും. ചെർക്കളം അബ്ദുല്ല, എൻ.എ അബൂബക്കർ, മഷൂദ് ബാഖവി,യഹ് യ ഹൈദ്രോസി തങ്ങൾ ആദൂർ, എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന് ,പി ബി അബ്ദുൽ റസാഖ്, കേരള ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കുഞ്ഞി ചായിന്റടി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കും.ഉദ് ഘടനത്തോടനുബന്ധിച്ച് ഖുർ ആൻ പഠന ക്ലാസും, മത പ്രഭാഷണ പരമ്പരയും, മദ്രസ വിദ്യാർത്ഥികളുടെ നബിദിന കലാപരിപാടികളും നടക്കും.
keywords-himayath nagar-juma masjid inaugration
Post a Comment
0 Comments