Type Here to Get Search Results !

Bottom Ad

ശിവാജി സ്മാരകം: രാഷ്ട്രീയ ലാഭത്തിനായി ബിജെപി ഹൈജാക്ക് ചെയ്തുവെന്ന് ശിവസേന


മുംബൈ :(www.evisionnews.in)  3600 കോടിരൂപ മുടക്കി ഛത്രപതി ശിവാജിയുടെ കൂറ്റന്‍ സ്മാരകം നിര്‍മിക്കുന്ന പദ്ധതിയുടെ 'ജലപൂജ' രാഷ്ട്രീയ ലാഭത്തിനുവേണ്ടി ബിജെപി ഹൈജാക്ക് ചെയ്തുവെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. സേന നേതാവ് ഉദ്ധവ് താക്കറെ ഇന്നു നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്തെങ്കിലും ബിജെപിയുടെ ഇടപെടലില്‍ ശിവസേന സന്തുഷ്ടരല്ല എന്നാണ് ഇപ്പോള്‍ വരുന്ന പ്രതികരണങ്ങള്‍ കാണിക്കുന്നത്. 

ഇത്തരമൊരു സ്മാരകം പണിയുകയെന്നത് മഹാരാഷ്ട്രയിലെ മുഴുവന്‍ ജനങ്ങളുടെയും സ്വപ്നമാണെന്ന് ബിജെപി മറക്കരുത്. മുന്‍സര്‍ക്കാരുകള്‍ (കോണ്‍ഗ്രസ്–എന്‍സിപി) സ്മാരകം പണിയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും അത് ചില കാരണങ്ങള്‍കൊണ്ട് നടക്കാതിരിക്കുകയായിരുന്നു. സ്മാരകം സര്‍ക്കാര്‍ പണം കൊണ്ട് നിര്‍മിക്കുമ്പോള്‍ മഹാസഖ്യത്തിലെ മുഴുവന്‍ കക്ഷികളെയും തുല്യപ്രാധാന്യത്തോടെയും ബഹുമാനത്തോടെയും കാണണമെന്നും ശിവസേന വക്താവ് മനിഷ കയാന്‍ഡേ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടും ശിവസേന നേതാവ് ബിജെപിയെ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രം പണിയുകയെന്നത് വലിയ സ്വപ്നമായി കാണിച്ചിരുന്നു. എന്നാല്‍, ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷം ഉണ്ടായിട്ടും ഇത് യാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. രാമക്ഷേത്രം പണിയുന്ന കാര്യത്തില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് തുറന്നു സമ്മതിക്കണമെന്നും സേന വക്താവ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad