Type Here to Get Search Results !

Bottom Ad

പ്രശസ്ത ചലച്ചിത്ര താരം ജഗന്നാഥവര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം (www.evisionnews.in): പ്രശസ്ത ചലച്ചിത്ര താരം ജഗന്നാഥവര്‍മ്മ അന്തരിച്ചു. 77 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

35 വര്‍ഷത്തിലധികമായി മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 1939 മെയ് ഒന്നിന് ആലപ്പുഴയിലെ ചേര്‍ത്തലയിലുള്ള വാരനാട് എന്ന ഗ്രാമത്തിലാണ് ജഗന്നാഥവര്‍മ്മയുടെ ജനനം. 1963ല്‍ കേരള പൊലീസില്‍ ചേര്‍ന്ന അദ്ദേഹം എസ്.പി.ആയിരിക്കേയാണ് സിനിമയില്‍ എത്തുന്നത്. 1978ല്‍ എ ഭീംസിംഗ് സംവിധാനം നിര്‍വ്വഹിച്ച മാറ്റൊലി എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയില്‍ എത്തിയ ജഗന്നാഥവര്‍മ്മ ആഞ്ഞൂറ്റമ്പതിലധികം സിനിമകളില്‍ വേഷമിട്ടു.

ആറാംതമ്പുരാന്‍, നക്ഷത്രങ്ങളേ സാക്ഷി, അന്തഃപുരം, ശ്രീകൃഷ്ണപരുന്ത്, ന്യൂഡല്‍ഹി, ലേലം, പത്രം, പരിണയം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം ഒടുവില്‍ അഭിനയിച്ചത് 2013ല്‍ പുറത്തിറങ്ങിയ ഡോള്‍സ് എന്ന സിനിമയിലാണ്. 14-ാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ ആചാര്യന്മാര്‍ക്കൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ 74-ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലനായും പൊലീസ് മേധാവിയും അച്ഛനായും അമ്മാവനായും നമ്പൂതിരിയായും വേഷമിട്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ്. ഭാര്യ: ശാന്തവര്‍മ്മ. മക്കള്‍: മനുവര്‍മ്മ (സിനിമാനടന്‍), പ്രിയ. സിനിമാ സംവിധായകന്‍ വിജി തമ്പി മരുമകനാണ്.

ജഗന്നാഥവര്‍മ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.കെ ബാലന്‍, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിനിമാ -സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യതികള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

keywords:kerala-thiruvananthapuram-obituary-famous-film-actor-jagannathavarmma
Tags

Post a Comment

0 Comments

Top Post Ad

Below Post Ad