Type Here to Get Search Results !

Bottom Ad

ചീമേനി കുടിവെള്ളപദ്ധതി പൂർത്തീകരിക്കണം:മുസ്ലിം ലീഗ്


ചെറുവത്തൂർ (www.evisionnews.in) :എൻഡോസൾഫാൻ ദുരിതാശ്വാസ പദ്ധതിയിൽ പത്തു കോടി രൂപാ ചെലവിൽ കാക്കടവ് പുഴയിൽ നിർമാണം നടക്കുന്ന കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നു കയ്യൂർ–ചീമേനി പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഒരു വർഷത്തിലധികമായിട്ടും പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തതു ജനങ്ങൾക്കു കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും കടുത്ത വരൾച്ച നേരിടുന്നതിനാൽ ജലക്ഷാമം പരിഹരിക്കാനും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വെള്ളം എത്തിക്കാനും അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. 

















Post a Comment

0 Comments

Top Post Ad

Below Post Ad