Type Here to Get Search Results !

Bottom Ad

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ തീവെച്ച്‌ നശിപ്പിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു


കാസര്‍കോട്‌:(www.evisionnews.in) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പുത്തന്‍ ഇന്നോവ കാര്‍ തീവെച്ച്‌ നശിപ്പിച്ച കേസില്‍ കൊലക്കേസ്‌ പ്രതികളായ മൂന്നുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുമ്പള, പേരാല്‍, പൊട്ടോരിയിലെ എം എ അബ്‌ദുള്‍ സലാം (23), നായ്‌ക്കാപ്പ്‌ ലിറ്റില്‍ ലില്ലി സ്‌കൂളിന്‌ സമീപത്തെ വി എച്ച്‌ മുഹമ്മദ്‌ നൗഷാദ്‌ (22), ബന്തിയോട്‌, അടുക്ക മെയിന്‍ ജംഗ്‌ഷന്‍ അംഗന്‍വാടിക്ക്‌ സമീപത്തെ എം അബ്‌ദുള്‍ അസീര്‍ എന്ന സദ്ദു (23) എന്നിവരെയാണ്‌ കാസര്‍കോട്‌ സി ഐ അബ്‌ദുള്‍ റഹിമീന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. അന്വേഷണ സംഘത്തില്‍ ജില്ലാ പൊലീസ്‌ മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ഷാഡോ പൊലീസും ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം 25ന്‌ പുലര്‍ച്ചെയാണ്‌ കേസിനാസ്‌പദമായ സംഭവം. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‌ സമീപത്തെ അലിയുടെ കാറാണ്‌ കത്തിച്ചത്‌. വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. കാറിന്‌ തീ പിടിച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയുടെ ശബ്‌ദംകേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന്‌ ലൈറ്റിട്ടപ്പോള്‍ ഹെല്‍മെറ്റ്‌ ധരിച്ചെത്തിയ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മെയിന്‍ ഗേറ്റിന്‌ സമീപത്തെ ക്യാമറയില്‍ ചിത്രം പതിയാതിരിക്കുവാന്‍ അടുക്കള ഭാഗത്തെ മതില്‍ ചാടി കടന്നാണ്‌ അക്രമികള്‍ വീട്ടുവളപ്പില്‍ കയറിയത്‌. ഇവിടെയും ക്യാമറ സ്ഥാപിച്ചിരുന്നു. ഇക്കാര്യം അറിയാതെയാണ്‌ അക്രമികള്‍ എത്തിയത്‌. ഈ ക്യാമറയില്‍ ഹെല്‍മറ്റ്‌ ധരിച്ച യുവാക്കള്‍ മതില്‍ ചാടി വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അക്രമികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. ക്വട്ടേഷന്‍ സംഘത്തിന്റെ സൂത്രധാരന്‍ അബ്‌ദുള്‍ അസീര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസ്‌, കര്‍ണ്ണാടക, പുത്തൂരിലെ രാജധാനി ജ്വല്ലറിക്ക്‌ നേരെ പട്ടാപ്പകല്‍ വെടിവെച്ച കേസ്‌, എന്നിവയിലും കര്‍ണ്ണാടക പൊലീസ്‌ ആയുധ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസിലും ഇയാള്‍ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad