Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ സ്വദേശി ഹറമില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.in): കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ട്രഷററും ദുബൈ ഹാപ്പിലാന്റ് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായ ചെറുവത്തൂരിലെ ടി.സി മുഹമ്മദ് കുഞ്ഞി ഹാജി (60) മക്കയിലെ ഹറമില്‍ ഹൃദയാഘാതംമൂലം മരിച്ചു.

പത്ത് ദിവസം മുമ്പ് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലെത്തിയ അദ്ദേഹം കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ശരീഅത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് മരണം. മയ്യിത്ത് മക്കയിലെ ജന്നത്തുല്‍ മുഹല്ലയില്‍ ഖബറടക്കും.

സഅദിയ്യ, മര്‍കസ്, മുഹിമ്മാത്ത്, മള്ഹര്‍, തളിപ്പറമ്പ് മഖര്‍, എട്ടിക്കുളം താജുല്‍ ഉലമ കോംപ്ലക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ചെറുവത്തൂര്‍, കുഴിഞ്ഞടിയില്‍ സ്വന്തമായി സ്ഥലം സംഭാവന ചെയ്ത് മര്‍കസ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ പ്രസിഡണ്ടും കാഞ്ഞങ്ങാട് അന്‍വാറുല്‍ മദീന ട്രഷററുമായിരുന്നു.

പരേതനായ ടി.വി. ഇസ്മായിലിന്റെയും നഫീസ ഹജ്ജുമ്മ കാടങ്കോടിന്റെയും മകനാണ്. ഭാര്യമാര്‍: ഉമ്മുകുല്‍സും കൈതക്കാട്, ആരിഫ പടന്ന, റസീന നീലേശ്വരം. മക്കള്‍: ഡോ. ഇസ്മായില്‍, ഇര്‍ഫാന്‍ (ദുബൈ), ഇസ്മത്ത്, നഫീസ, ഇര്‍ഷാദ്, ഇശ്‌റത്ത്, ഇശ്ഫാഖ്, ഇംതിയാസ്, ഫാത്തിമ. മരുമക്കള്‍: അബ്ദുല്ല മാവിലാകടപ്പുറം, മുക്രി ഇബ്‌റാഹിം ഹാജിയുടെ മകള്‍ സബീന. സഹോദരങ്ങള്‍: ബശീര്‍ ഹാജി ദുബൈ, അബ്ദുറസാഖ്, അശ്‌റഫ്, അബ്ദുല്‍ ഖാദര്‍, സമീര്‍, കുഞ്ഞാാമിന ഹജ്ജുമ്മ, ആസിയ, ഹഫ്‌സ, പരേതരായ മുഹമ്മദലി, ഉബൈദ്. 

Post a Comment

0 Comments

Top Post Ad

Below Post Ad