കാസർകോട്:(www.evisionnews.in) ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളി കള്‍ക്കും ബയോമെട്രിക് കാര്‍ഡ് രണ്ട് മാസത്തിനകം ഉറപ്പുവരുത്താന്‍ ജില്ലാതല കടലോര ജാഗ്രതാസമിതി യോഗം തിരുമാനിച്ചു. ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പോലീസ് മേധാവി തോംസൺ ജോസ് സംബന്ധിച്ചു. കടലില്‍ പോകന്ന എല്ലാ യാനങ്ങളും രജിസ്റ്റര്‍ ചെയ്യണം. യാനങ്ങളില്‍ കളര്‍കോഡ് ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കടലോര ജാഗ്രതാ സമിതി യോഗങ്ങളില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥനും മത്സ്യഫെഡ് പ്രൊജക്ട് ഓഫീസറും പങ്കെടുക്കണം . തീരദേശ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ ശക്തമാക്കും. അഴിത്തല, ഷിറിയ തീരദേശ പോലീസ് സ്റ്റേഷനുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. മറൈന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനവും ത്വരിതപ്പെടുത്തും. മത്സത്തൊഴിലാളി മേഖലയില്‍ മദ്യവില്പന വ്യാപകമാണ്. ഇത് തടയാന്‍ നടപടി ശക്തമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍പിടുത്ത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എ.ഡി.എം. കെ.അംബുജാക്ഷന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജയനാരായണന്‍, തീരദേശപോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. അസിനാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍.കെ.വനജ, ഇന്‍സ്‌പെക്ടര്‍ എം.ജി മാത്യു ,പോര്‍ട്ട് കൺസര്‍വേറ്റര്‍ ടി.പി.മനോജ് കുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയര്‍ കെ.അജിത് മോഹന്‍, പോലീസ് ഓഫീസര്‍മാരായ പി.നാരായണന്‍ (നീലേശ്വരം), അനൂപ് കുമാര്‍ (ചന്തേര), സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ബലരാമന്‍, സമിതി അംഗം കാറ്റാടി കുമാരന്‍,എന്നിവര്‍ സംബന്ധിച്ചു.
keywords-fishing labour-biometric identy card
keywords-fishing labour-biometric identy card
Post a Comment
0 Comments