Type Here to Get Search Results !

Bottom Ad

വ്യാജ മണല്‍ പാസ്: സൂത്രധാരനായ മൊഗ്രാല്‍പുത്തൂര്‍ മജലിലെ അഷ്‌റഫ് അറസ്റ്റില്‍; ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍


കാസര്‍കോട് (www.evisionnews.in): വ്യാജ മണല്‍ പാസ് കേസിലെ തലച്ചോറായ മൊഗ്രാല്‍പുത്തൂര്‍ മജലിലെ അഷ്‌റഫ് (42) അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയില്‍ നിന്നും 25 വോട്ടര്‍ ഐഡി കാര്‍ഡ്, 50 അപേക്ഷാഫോമുകള്‍, എട്ട് ആധാര്‍ കാര്‍ഡ്, 25 ഓളം വോട്ടര്‍ ഐഡി കാര്‍ഡുകളുടെ പകര്‍പ്പ്, വ്യാജ മണല്‍ പാസ് ഉണ്ടാക്കാന്‍ ഉപയോഗിച്ച ഒരു കമ്പ്യൂട്ടര്‍, രണ്ട് ലാപ്‌ടോപ്പ്, കെട്ടിടങ്ങളുടെ പ്ലാനുകളും മറ്റു രേഖകളും ടൗണ്‍ പൊലീസ് പിടിച്ചെടുത്തു.

അഷ്‌റഫിന്റെ വീട്ടില്‍ വെച്ചാണ് കോളജ് വിദ്യാര്‍ത്ഥിയായ സഹോദരനെ ഉപയോഗിച്ച് വ്യാജ മണല്‍ പാസ് നിര്‍മിച്ചത്. സഹോദരനേയും കേസില്‍ പ്രതിയാക്കും.

വ്യാജ മണല്‍ പാസിലൂടെ അഷ്‌റഫ് ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. ഇരുനില വീടും മൂന്ന് ടിപ്പര്‍ ലോറികളും ഇതില്‍ പെടും. ഇയാളുടെ മറ്റ് സമ്പാദ്യങ്ങളെ കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു. കാസര്‍കോട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വ്യാജ മണല്‍ പാസ് ഉണ്ടാക്കി നല്‍കുന്നത് അഷ്‌റഫ് ആണെന്ന് വ്യക്തമായിട്ടുണ്ട്. അതേ സമയം വ്യാജ മണല്‍ പാസ് കേസുമായി ബന്ധപ്പെട്ട് നീലേശ്വരത്തെ അക്ഷയ കേന്ദ്രം ഉടമയും പോലീസ് വലയിലായി. വ്യാജ പാസിലൂടെ മണല്‍ക്കടത്തിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

keywords:kasaragod-mogral-puthur-fake-sand-pass-prime-accused-arrest

Post a Comment

0 Comments

Top Post Ad

Below Post Ad