Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സെക്രട്ടറിയേറ്റിലേക്ക്

കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ ജനുവരി 30ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ പോലും തിരിച്ചു പിടിക്കുന്ന സാഹചര്യത്തിലാണു സമരമേറ്റെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം ചൂണ്ടിക്കാട്ടി.
ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയുക്തമായ എന്‍ഡോസള്‍ഫാന്‍ വിക്റ്റിംസ് റിഹാബിലിറ്റേഷന്‍ സെല്ലിന്റെ പുനഃസംഘടന നടന്നിട്ടില്ലായെന്നത് കുറ്റകരമായ അനാസ്ഥയാണെന്നു യോഗം വിലയിരുത്തി. മെഡിക്കല്‍ ക്യാമ്പ് നടത്തുക, കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, പുനരധിവാസം ഏറ്റെടുക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് വീണ്ടും സമരം നടത്തുന്നത്.

keywords:kasaragod-ban-endosulfan

Post a Comment

0 Comments

Top Post Ad

Below Post Ad