Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ട്രേറ്റ് മാര്‍ച്ച് ഒമ്പതിന്


കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ഒമ്പതിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് കെ. അജിത ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാംപ് നടത്തുക, വായ്പ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം നടപ്പിലാക്കുക, ബഡ്‌സ് സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ട്രൈബ്യൂണല്‍ സ്ഥാപിക്കുക, എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനു മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അംഗീകരിച്ച ഒന്‍പത് ആവശ്യങ്ങളില്‍ അറുന്നൂറോളം പേരുടെ അരലക്ഷത്തില്‍ താഴെയുള്ള വായ്പ എഴുതിത്തള്ളിയതൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ലെന്നു പ്രസിഡന്റ് മുനീസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. മെഡിക്കല്‍ ക്യാംപ് ഫെബ്രുവരി അവസാന ആഴ്ചയില്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ നടത്തുക, ജില്ലാ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കുക, എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ലെന്നും അവര്‍ പരാതിപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad