Type Here to Get Search Results !

Bottom Ad

കെ.എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച 28ന്

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ച 28ന് വൈകിട്ട് 4.30ന് കാസര്‍കോട് ഉത്തരദേശം ഓഫീസില്‍ നടക്കും. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.എം അബ്ബാസിന്റെ 'ദേര' എന്ന നോവലാണ് ചര്‍ച്ച ചെയ്യുന്നത്. സാഹിത്യവേദി ജോയിന്റ് സെക്രട്ടറിയും എഴുത്തുകാരനുമായ അഷ്‌റഫലി ചേരങ്കൈ വിഷയാവതരണം നടത്തും.

നാരായണന്‍ പേരിയ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് കെ.എം അബ്ബാസ് മുഖ്യാതിഥിയായിരിക്കും. പത്മനാഭന്‍ ബ്ലാത്തൂര്‍, പി.എസ് ഹമീദ്, വിനോദ് കുമാര്‍ പെരുമ്പള, മധൂര്‍ ഷരീഫ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മുജീബ് അഹമ്മദ് സംസാരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad