Type Here to Get Search Results !

Bottom Ad

ഡ്രൈവിങ്ങ് ടെസ്റ്റിനിടെ പിലിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു



കാഞ്ഞങ്ങാട്:(www.evisionnews.in) ഡ്രൈവിങ്ങ് ടെസ്റ്റിനിടെ പിലിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കെ. വി ജനാര്‍ദ്ദനന്‍ (60) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഗുരു വനത്ത് സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിലിക്കോട് വയലിലെ മിനി ഇന്‍ഡസ്ട്രീസ് ഉടമയാണ്.
ഭാര്യ : രാധ. മക്കള്‍: മിനി, വല്‍സരാജ്, അനീഷ്. മരുമക്കള്‍: പ്രകാശന്‍ (ചക്കരക്കല്ല്), സരിത (ചെറുതാഴം),രേവതി (മണ്ടൂര്‍). സഹോദരങ്ങള്‍: പദ്മനാഭന്‍, നാരായണന്‍, വിജയന്‍, തമ്പാന്‍, ഭാര്‍ഗ്ഗവി.

Post a Comment

0 Comments

Top Post Ad

Below Post Ad