Type Here to Get Search Results !

Bottom Ad

ജലം പാഴാക്കുതിനെതിരെ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം


കാസർകോട്:(www.evisionnews.in)വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന്  ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. അതിന്റെ ഭാഗമായി ജലത്തിന്റെ അനാവശ്യ ഉപയോഗം പരമാവധി കുറയ്ക്കുക, പുനരുപയോഗം നടത്തുക, ജലം പാഴാക്കാതിരിക്കുക,എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.ജലം ഉപയോഗത്തില്‍ കുടിവെള്ളം,വീട്ടുപയോഗം, എന്നിവയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും, വന്യജീവികള്‍ക്കും, കൃഷിക്കും, വ്യവസായത്തിനും മുന്‍ഗണനാക്രമം നല്‍കുക. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നത്  ശ്രദ്ധയില്‍പ്പെട്ടാല്‍ കളക്ടറേറ്റിലെ കൺട്രോള്‍ റൂമില്‍ അറിയിക്കുക (04994 257700) ടോള്‍ ഫ്രീ നമ്പര്‍ - 1077.



കൂടാതെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിക്കിടക്കുന്നത്  കണ്ടാല്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി - 04994-256411, 8547001230, ജില്ലാ കട്രോള്‍ റൂം നമ്പര്‍ - 04994-257700, ടോള്‍ ഫ്രീ നമ്പര്‍ 1077  എന്നീ   നമ്പറുകളില്‍ അറിയിക്കുക. 24 മണിക്കൂറിനകം നടപടി എടുത്തില്ലെങ്കില്‍ ജില്ലാ കളക്ടറുടെ കൺട്രോൾ റൂം നമ്പറില്‍ അറിയിക്കണമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു.





keywords-district collecter information-dont waste water

Post a Comment

0 Comments

Top Post Ad

Below Post Ad