Type Here to Get Search Results !

Bottom Ad

കുമ്മനത്തിനും സുരേന്ദ്രനും കൃഷ്ണദാസിനും രമേഷിനും ഇനി കേന്ദ്ര സേനയുടെ കാവല്‍; 13 സിആര്‍പിഎഫുകാര്‍ വീതം


തിരുവന്തപുരം (www.evisionnews.in): കേരളത്തിലെ ബിജെപിയുടെ നാലുനേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ.സുരേന്ദ്രന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് എന്നിവര്‍ക്കാണ് ബിജെപി സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കുന്നത്. ജനുവരി ആദ്യവാരം മുതല്‍ 13 സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍മാര്‍ അടങ്ങുന്ന നാലു സംഘങ്ങളായിരിക്കും ഇവര്‍ ഓരോരുത്തര്‍ക്കുമായി സുരക്ഷ ഒരുക്കുന്നത്.

തീവ്രവാദ ഗ്രൂപ്പില്‍ നിന്നുളള ഭീഷണിയും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണിയുമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ ചുമതലയുളള സിഐഎസ്എഫ് കമാണ്ടന്റ് ഇവരുടെ വീട്, ഓഫിസ്, പരിസരങ്ങള്‍ എന്നിവ പരിശോധിക്കുകയും വേണ്ട ക്രമീകരണങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. രണ്ട് സിഐഎസ്എഫ് ജവാന്‍ന്മാര്‍ വീതം ഇരുപത്തിനാലു മണിക്കൂറും ഈ നാലു ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ടാകും. ഇവരുടെ പൊതുപരിപാടികളുടെ ചുമതല, വീടിന്റെ കാവല്‍ എന്നിവ ഇനി സുരക്ഷ ഉദ്യോഗസ്ഥന്‍മാര്‍ ആയിരിക്കും വഹിക്കുന്നത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ആയിരുന്ന വെള്ളാപ്പള്ളി നടേശനും നേരത്തെ ബിജെപി സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. അല്‍ഉലമ എന്ന സംഘടനയില്‍ നിന്നുളള ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു വെളളാപ്പള്ളിക്ക് സുരക്ഷ അനുവദിച്ചത്.


keywords:kerala-thiruvananthapuram-crpf-protection-bjp-leaders
Tags

Post a Comment

0 Comments

Top Post Ad

Below Post Ad