Type Here to Get Search Results !

Bottom Ad

നോട്ടുകേസ് ഭരണഘടനാ ബെഞ്ചിന;് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പുതിയ കറന്‍സി നല്‍കണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി (www.evisionnews.in): ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കും റിസര്‍വ് ബാങ്ക് പുതിയ കറന്‍സികള്‍ നല്‍കണമെന്ന് സുപ്രീംകോടതി. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സികള്‍ നല്‍കണം. നോട്ട് നിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘടനാ ബെഞ്ചിന് വിടാനും കോടതി തീരുമാനിച്ചു.

സഹകരണ ബാങ്കുകളിലെ സ്ഥിതി അതീവ ഗുതുരമാണെന്നും കോടതി നിരീക്ഷിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കുന്നില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായത് കൊണ്ടാണ് ഇതെന്നും കോടതി വ്യക്തമാക്കി.

സഹകരണ വിഷയത്തിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാന സഹകരണമന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. വിധി ഗുണകരമാണ്. പ്രാഥമികസഹകരണ സംഘങ്ങളുടെ കാര്യത്തിലും തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഈ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റും. പഴയ നോട്ടുകളുടെ ഉപയോഗത്തിനുള്ള സമയപരിധി നീട്ടുന്നത് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം. പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞു.


keywords:new-delhi-supreme-court-order-cop-bank-case










Post a Comment

0 Comments

Top Post Ad

Below Post Ad