Type Here to Get Search Results !

Bottom Ad

മൂന്നാഴ്ച മുമ്പ് മുങ്ങിയ കോണ്‍ഗ്രസ് നേതാവിനെ തൃശൂരില്‍ കണ്ടെത്തി


പരപ്പ (www.evisionnews.in): നവംബര്‍ 26 മുതല്‍ കാണാതായ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.പി.ബാലകൃഷ്ണനെ തൃശൂരില്‍ കണ്ടെത്തി.

മുഷിഞ്ഞ വസ്ത്രംധരിച്ച് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടി അലയുകയായിരുന്ന ബാലകൃഷ്ണനെ പരപ്പ സ്വദേശിയായ ഒരാള്‍ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. അദ്ദേഹം ഉടന്‍ വിവരം വെള്ളരിക്കുണ്ട് പോലീസില്‍ അറിയിച്ചു. 

വെള്ളരിക്കുണ്ട് പോലീസ് സംഭവം തൃശൂര്‍ പോലീസി ന് കൈമാറി. തൃശൂര്‍ പോലീസ് കുതിച്ചെത്തി കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ബാലകൃഷ്ണന്റെ തിരോധാനം സംബന്ധിച്ച് സഹോദരന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

മധുര അടക്കം തമിഴ്നാടിന്റെ പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയ ബാലകൃഷ്ണന്‍ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ മൊബൈല്‍ ഫോണ്‍ മധുരയില്‍ ഒരാള്‍ക്ക് 2000 രൂപക്ക് വില്‍പ്പന നടത്തി. കഴിഞ്ഞദിവസം ബാലകൃഷ്ണ ന്റെ മൊബൈല്‍ വേറെ സിം കാര്‍ഡ് കയറ്റി വിളിക്കുന്നത് സൈബര്‍ സെല്ലിന്റെ ശ്രദ്ധയി ല്‍പ്പെട്ടിരുന്നു. അയാളുമായി ബന്ധപ്പെട്ടപ്പോഴാണ് 2000 രൂപ കൊടുത്ത് ഫോണ്‍ വാങ്ങിയ വിവരം പുറത്തുവന്നത്. ഇതിനിടയില്‍ കിഡ്നിവി ല്‍ക്കാനും ബാലകൃഷ്ണന്‍ ആലോചനകള്‍ നടത്തിയിരുന്നു. 

ശനിയാഴ്ചയാണ് ബാലകൃഷ്ണനെ തൃശൂരില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കിനാനൂര്‍- കരിന്തളം മണ്ഡലം കോണ്‍ ഗ്രസ് നേതാക്കളും വെള്ളരിക്കുണ്ട് പോലീസും തൃശൂരി ല്‍ പോയി കൂട്ടിക്കൊണ്ടുവന്നു. ഞയറാഴ്ച ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ പോ ലീസ് ബാലകൃഷ്ണനെ ഹാജരാക്കി. കോടതി ബാലകൃഷ്ണനെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു. വൈകിട്ട് 5 മണിയോടെ ബാലകൃഷ്ണന്‍ പരപ്പയിലെ വീട്ടിലെത്തി. ഇത് രണ്ടാംതവണയാണ് ബാലകൃഷ്ണന്‍ മുങ്ങുന്നത്. ജന ശ്രീ മിഷന്റെ മണ്ഡലം ചെയര്‍ മാന്‍ കൂടിയാണ് മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാലകൃഷ്ണന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്താംവാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad