Type Here to Get Search Results !

Bottom Ad

വിദ്യാനഗർ കളക്ടറേറ്റ് ക്യാമ്പസില്‍ പച്ചക്കറി വിളവെടുത്തു

കാസർകോട് :(www.evisionnes.in)വിദ്യാനഗറില്‍ കളക്ടറേറ്റ് ക്യാമ്പസില്‍ പച്ചക്കറി വിളവെടുത്തു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍ ദേവിദാസ്, എ ദേവയാനി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി പ്രദീപ്, കൃഷി വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണ കുമാര്‍, അസി. പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ സുഷമ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി ടി കെ വിനോദ്, പച്ചക്കറി സബ്കമ്മിറ്റി കൺവീനര്‍ പി  പ്രഭാകരന്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങി നിരവധി പേർ സംബന്ധിച്ചു. കൃഷി വകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തില്‍ 50 സെന്റില്‍ പച്ചക്കറി കൃഷി നടത്തിയത്. കൃഷി ഉദ്യോഗസ്ഥരും റിട്ടയേര്‍ഡ് കൃഷി അസി.സത്യനാരായണയും സാങ്കേതിക സഹായം നല്‍കി. വെണ്ടയ്ക്ക, പയര്‍, തക്കാളി, പാവല്‍, ചീര, മുളക്, കക്കിരി, വെളളരി, മത്തന്‍, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്തത്. ഗോമൂത്രവും വേപ്പെണ്ണയുമാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. ഹൈബ്രിഡ് ഇനങ്ങളും കൃഷി ചെയ്തിട്ടുണ്ട്.1.2 ലക്ഷം രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്തമാസത്തോടെ പച്ചക്കറി പൂര്‍ണ്ണതോതില്‍ വിളവെടുക്കാനാകും. ജലസേചനത്തിനായി കണികാജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്.





keywords-vidyanagar collectrate campus-vegetable harvesting

Post a Comment

0 Comments

Top Post Ad

Below Post Ad