Type Here to Get Search Results !

Bottom Ad

ചീമേനിയിൽ എന്‍.ഡി.എ പൊതുയോഗത്തിന് നേരെ അക്രമം

ചീമേനി: (www.evisionnews.in)എന്‍.ഡി.എ പൊതുയോഗത്തിന് നേരെ അക്രമം. ഇടത്-വലത് മുന്നണികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കള്ള പ്രചരണത്തിനെതിരെ ചീമേനി ടൗണില്‍ എന്‍.ഡി.എ സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെയാണ് അക്രമം നടന്നത്. പൊതുയോഗം നടക്കുന്ന സ്ഥലത്ത് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ചിലര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഭാരതീയ ജനത എസ്.എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.സുധീര്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതായി നേതൃത്വം പറഞ്ഞു. സുധീര്‍ ഉള്‍പ്പെടെ 15ലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. 
ഭാരതീയ ജനത എസ്.എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി. സുധീര്‍(45)ന്റെ ഷര്‍ട്ട് വലിച്ച് കീറുകയും മര്‍ദ്ദിക്കുകയും ചെയ്തു. 
ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം. ഭാസ്‌കരന്‍(60), വൈസ് പ്രസിഡണ്ട് രാജീവന്‍ ചിമേനി(45), ജില്ലാ കമ്മിറ്റിയംഗം ടി.ടി.രാമചന്ദ്രന്‍945), മണ്ഡലം ജനറല്‍ സെക്രട്ടറി പി.യു.വിജയകുമാര്‍(45), പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രന്‍ ചീമേനി(55), കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സുരേഷ്ബാബു(50), രാഘവന്‍ ചീമേനി(65) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്

key words;cheemeni-attack-nda

Post a Comment

0 Comments

Top Post Ad

Below Post Ad